മുൻ എസിപി രത്നകുമാരൻ്റെ സ്ഥാനാർത്ഥിത്വം ഉദ്ദിഷ്ടകാര്യം സാധിച്ചു കൊടുത്തതിൻ്റെ പ്രതിഫലമെന്ന് ഡിസിസി പ്രസിഡൻ്റ് അഡ്വ. മാർട്ടിൻ ജോർജ്, രത്നകുമാരൻ അന്വേഷിച്ച കേസുകളെല്ലാം പുനരന്വേഷണം വേണമെന്ന് വിജിൻ.

മുൻ എസിപി രത്നകുമാരൻ്റെ സ്ഥാനാർത്ഥിത്വം ഉദ്ദിഷ്ടകാര്യം സാധിച്ചു കൊടുത്തതിൻ്റെ പ്രതിഫലമെന്ന് ഡിസിസി പ്രസിഡൻ്റ് അഡ്വ. മാർട്ടിൻ ജോർജ്, രത്നകുമാരൻ അന്വേഷിച്ച കേസുകളെല്ലാം പുനരന്വേഷണം വേണമെന്ന് വിജിൻ.
Nov 14, 2025 08:14 AM | By PointViews Editor

കണ്ണൂർ: എ ഡി എം ആയിരുന്ന നവീന്‍ബാബു മരണപ്പെട്ട കേസിൽ അന്വേഷണത്തിനു മേൽനോട്ടം വഹിച്ച പോലീസുദ്യോഗസ്ഥന് വിരമിച്ചതിനു പിന്നാലെ തദ്ദേശ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ ടിക്കറ്റ് നൽകിയത് ഉദ്ദിഷ്ട കാര്യം സാധിച്ചു കൊടുത്തതിൻ്റെ ഉപകാരസ്മരണയാണെന്ന് ഡിസിസി പ്രസിഡൻ്റ് അഡ്വ മാർട്ടിൻ ജോർജ്.

എഡി എമ്മിൻ്റെ മരണത്തിന് ഉത്തരവാദിയായ മുൻ ജില്ല പഞ്ചായത്ത് പ്രസിഡൻ്റ് പി.പി. ദിവ്യയെ വെളുപ്പിച്ചെടുക്കാൻ അന്വേഷണം അട്ടിമറിച്ചുവെന്ന ആരോപണ വിധേയനാണ് മുന്‍ എസിപി ടി.കെ.രത്നകുമാർ.

ശ്രീകണ്ഠാപുരം നഗരസഭയിലെ കോട്ടൂര്‍ വാര്‍ഡിലാണ് ഏതാനും മാസം മുമ്പ് സർവീസിൽ നിന്നും വിരമിച്ച രത്‌നകുമാറിനെ സി പി എം മത്സരിപ്പിക്കുന്നത്.

നവീന്‍ബാബുവിന്റെ മരണത്തില്‍ സിപിഎം നേതാവ് പി പി ദിവ്യയെ പ്രതിയാക്കി കേസെടുത്ത് അന്വേഷണം നടത്തിയപ്പോള്‍, അന്വേഷണത്തിന് മേല്‍നോട്ടം വഹിച്ചത് അന്ന് എസിപിയായിരുന്ന രത്‌നകുമാറാണ്. അന്വേഷണത്തില്‍ അട്ടിമറിയുണ്ടായെന്നുംപക്ഷപാതിത്വത്തോടെയാണ് അന്വേഷണം നടത്തിയതെന്നും നവീന്‍ ബാബുവിന്റെ കുടുംബം ആരോപിച്ചതാണ്.

കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചതിന് പിന്നാലെ സര്‍വീസില്‍ നിന്നും വിരമിച്ച രത്നകുമാറിനെ സജീവ പ്രവർത്തകരെയെല്ലാം തഴഞ്ഞ് സ്ഥാനാർത്ഥിയാക്കിയതിൽ നിന്ന് പൊതു സമൂഹം എന്താണ് കരുതേണ്ടത്? സർവീസ് കാലയളവിൽ സിപിഎമ്മിനു വേണ്ടി പ്രവർത്തിച്ചതിൻ്റെ പ്രതിഫലമല്ലേ ഈ സ്ഥാനാർത്ഥിത്വം ? നവീൻ ബാബു കേസ് മാത്രമല്ല ജില്ലയിലെ മറ്റു പല രാഷ്ട്രീയ കേസുകളിലും സി പി എമ്മുകാർക്കനുകൂലമായി തൻ്റെ ഔദ്യോഗിക പദവി ഈ ഉദ്യോഗസ്ഥൻ ദുരുപയോഗം ചെയ്തിട്ടുണ്ടെന്നല്ലേ കരുതേണ്ടത്? സർവീസിലിരുന്ന് സി പി എമ്മിന് വിടുപണി ചെയ്താൽ വിരമിച്ചതിനു പിന്നാലെ പാർട്ടി സ്ഥാനമാനങ്ങൾ നൽകുമെന്ന സന്ദേശമാണ് സി പി എം നേതൃത്വം ഇതിലൂടെ നൽകുന്നതെന്നും മാർട്ടിൻ ജോർജ് പറഞ്ഞു.



സർവീസ് ഒത്താശക്ക് കസേര — ഇതാണ് സിപിഎമ്മിന്റെ നീതി!”

റിട്ട. എസിപി ടി.കെ. രത്നകുമാറിന്റെ സി.പി.എം സ്ഥാനാർഥിത്വത്തിൽ : വിജിൽ മോഹനൻ

അതേ സമയം അധികാരത്തിലിരിക്കെ നൽകിയ ഒത്താശകളുടെ പ്രതിഫലമായാണ് റിട്ട. എസിപി ടി.കെ. രത്നകുമാറിനെ ചെയർമാൻ സ്ഥാനാർത്ഥിയാക്കിയത് എന്ന് യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് വിജിൽ മോഹനൻ ആരോപിച്ചു.

സർവീസിലിരിക്കെ സിപിഎമ്മിന് വേണ്ടി നടത്തിയ സഹായങ്ങൾക്കുള്ള ‘സമ്മാനമാണ്’ ഈ സ്ഥാനാർഥിത്വം. കേസ് അട്ടിമറിയടക്കം ഗൗരവമായ ആരോപണങ്ങൾ നേരിടുന്നയാളെ സ്ഥാനാർത്ഥിയാക്കുന്നത് വഴി സിപിഎം പൊതുജനങ്ങളോട് എന്താണ് സന്ദേശം നൽകുന്നത്? എന്ന് വിജിൽ മോഹനൻ ചോദിച്ചു.


എഡിഎം നവീൻ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട കേസടക്കം രത്നകുമാർ കൈകാര്യം ചെയ്ത എല്ലാ കേസുകളും പുനപരിശോധിക്കണമെന്നും, പോലീസ് സേനയ്ക്കുള്ളിൽ രാഷ്ട്രീയ വിട്ടുവീഴ്ച നടത്തുന്ന ഉദ്യോഗസ്ഥർക്കെതിരെ അന്വേഷണം വേണമെന്നും വിജിൽ മോഹനൻ ആവശ്യപ്പെട്ടു.


ശ്രീകണ്ഠപുരം നഗരസഭയിലെ കഴിഞ്ഞ 40 വർഷമായി സിപിഎം ഭരിക്കുന്ന കോട്ടൂർ ഡിവിഷനിലാണ് രത്നകുമാർ സ്ഥാനാർത്ഥിയാകുന്നത്. ചെയർമാൻ സ്ഥാനത്തേക്കുള്ള സിപിഎം സ്ഥാനാർത്ഥിയും ഇയാളാണ്. ഏതാനും മാസങ്ങൾക്ക് മുമ്പാണ് രത്നകുമാർ സേവനത്തിൽ നിന്ന് വിരമിച്ചത്.


എഡിഎം നവീൻ ബാബുവിന്റെ മരണക്കേസിൽ സിപിഎം നേതാവ് പി.പി. ദിവ്യയെ പ്രതിയാക്കി അന്വേഷണം നടന്നപ്പോൾ മേൽനോട്ടം വഹിച്ചത് അന്ന് എസിപിയായിരുന്ന രത്നകുമാറായിരുന്നു. ആ അന്വേഷണത്തിൽ അട്ടിമറി ഉണ്ടെന്നും അന്വേഷണം പക്ഷപാതപരമായിരുന്നുവെന്നുമെന്ന് നവീൻ ബാബുവിന്റെ കുടുംബം നേരത്തെ ആരോപണം ഉയർത്തിയിരുന്നു.

DCC President Adv. Martin George said that former ACP Ratnakumaran's candidacy is a reward for fulfilling his purpose, and Vijin said that all the cases investigated by Ratnakumaran should be reinvestigated

Related Stories
മാങ്കുട്ടത്തിൻ്റെ പതനം സങ്കടമായി.  സെലിബ്രിറ്റി രാഷ്ട്രീയക്കാരും സൈബർ മഹിളാ നേതാക്കളുടെ ഡിജിറ്റൽ ധൈര്യപ്രകടനങ്ങളും പാർട്ടിക്ക് ദോഷം. അവയോട് അകന്നു നിൽക്കണമെന്ന മിനി മോഹൻ്റെ എഴുത്ത് പങ്കുവച്ച് മാത്യു കുഴൽനാടൻ.

Dec 5, 2025 02:49 PM

മാങ്കുട്ടത്തിൻ്റെ പതനം സങ്കടമായി. സെലിബ്രിറ്റി രാഷ്ട്രീയക്കാരും സൈബർ മഹിളാ നേതാക്കളുടെ ഡിജിറ്റൽ ധൈര്യപ്രകടനങ്ങളും പാർട്ടിക്ക് ദോഷം. അവയോട് അകന്നു നിൽക്കണമെന്ന മിനി മോഹൻ്റെ എഴുത്ത് പങ്കുവച്ച് മാത്യു കുഴൽനാടൻ.

മാങ്കുട്ടത്തിൻ്റെ പതനം സങ്കടമായി. സെലിബ്രിറ്റി രാഷ്ട്രീയക്കാരും സൈബർ മഹിളാ നേതാക്കളുടെ ഡിജിറ്റൽ ധൈര്യപ്രകടനങ്ങളും പാർട്ടിക്ക് ദോഷം. അവയോട്...

Read More >>
കേളകത്തിനായി യുഡിഎഫിൻ്റെ പ്രത്യേക പ്രകടനപത്രിക. തകർന്ന കേളകത്തെ രക്ഷിക്കാൻ മികച്ച പദ്ധതികൾ.

Dec 1, 2025 11:03 PM

കേളകത്തിനായി യുഡിഎഫിൻ്റെ പ്രത്യേക പ്രകടനപത്രിക. തകർന്ന കേളകത്തെ രക്ഷിക്കാൻ മികച്ച പദ്ധതികൾ.

കേളകത്തിനായി യുഡിഎഫിൻ്റെ പ്രത്യേക പ്രകടനപത്രിക. തകർന്ന കേളകത്തെ രക്ഷിക്കാൻ മികച്ച...

Read More >>
പരാതിക്കാരിയെ അധിക്ഷേപത്തിലേക്ക് വലിച്ചിഴച്ച മാധ്യമ പ്രവർത്തകർക്കും ബിജെപി സിപിഎം നേതാക്കൾക്കും എതിരെയും കേസ് വേണമെന്ന് കെ.സുധാകരൻ.

Dec 1, 2025 10:00 PM

പരാതിക്കാരിയെ അധിക്ഷേപത്തിലേക്ക് വലിച്ചിഴച്ച മാധ്യമ പ്രവർത്തകർക്കും ബിജെപി സിപിഎം നേതാക്കൾക്കും എതിരെയും കേസ് വേണമെന്ന് കെ.സുധാകരൻ.

പരാതിക്കാരിയെ അധിക്ഷേപത്തിലേക്ക് വലിച്ചിഴച്ച മാധ്യമ പ്രവർത്തകർക്കും ബിജെപി സിപിഎം നേതാക്കൾക്കും എതിരെയും കേസ് വേണമെന്ന്...

Read More >>
രാഹുൽ മാങ്കുട്ടത്തിന്റെ മുൻകൂർ ജാമ്യഹർജിയുടെ പൂർണ രൂപം ചുവടെ

Nov 28, 2025 09:06 PM

രാഹുൽ മാങ്കുട്ടത്തിന്റെ മുൻകൂർ ജാമ്യഹർജിയുടെ പൂർണ രൂപം ചുവടെ

രാഹുൽ മാങ്കുട്ടത്തിന്റെ മുൻകൂർ ജാമ്യഹർജിയുടെ പൂർണ രൂപം...

Read More >>
പീപ്പീ ദിവ്യയ്ക്കും മാപ്ര താങ്ങി മഹിളാ ഇരവാദികൾക്കും കണക്കിന് കൊടുത്ത് അഭിഭാഷക ദീപ ജോസഫ്

Nov 27, 2025 08:58 AM

പീപ്പീ ദിവ്യയ്ക്കും മാപ്ര താങ്ങി മഹിളാ ഇരവാദികൾക്കും കണക്കിന് കൊടുത്ത് അഭിഭാഷക ദീപ ജോസഫ്

പീപ്പീ ദിവ്യയ്ക്കും മാപ്ര താങ്ങി മഹിളാ ഇരവാദികൾക്കും കണക്കിന് കൊടുത്ത് അഭിഭാഷക ദീപ...

Read More >>
Top Stories